കേരളത്തില്‍ ' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ‘ ശിശുക്കളുടെ ജനനം പല ജില്ലകളിലും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് സമകാലിക പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന് ഇത് അഭിമാനാര്‍ഹമായ നേട്ടമാണ് .പക്ഷെ ,പ്രകൃതിജീവനശാസ്ത്രത്തിന് ഇത് ഏറെ ദുഃഖകരമായ വസ്തുതയാണ് . ഇതുപോലെത്തന്നെ ഏറെ ദുഃഖിപ്പിക്കുന്ന ഒന്നാണ് ; കേരളത്തിലെ ഒരു പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ഗര്‍ഭപാത്രം വാടകയ്ക്ക് ആവശ്യമുണ്ട് ‘എന്ന പരസ്യം ! അവയവങ്ങളെ മാത്രമല്ല, മനുഷ്യബന്ധങ്ങളെത്തന്നെ വില്പനച്ചരക്കാക്കുന്ന വൈദ്യശാസ്ത്ര- സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയാണ് ഇവിടെ വിലയിരുത്തേണ്ടത്. കൌമാരവും യുവത്വവുമാണ് ഉപഭോഗസംസ്കാരത്തെ അന്ധമായി വിശ്വസിക്കുന്നത് . ജീവിതം സുഖിക്കാനുള്ളതാണെന്നും അതിനുള്ള അവസരം ഈ കാലഘട്ടമാണെന്നും അവര്‍ വിശ്വസിക്കുന്നു. അങ്ങനെ അവര്‍ ഉപഭോഗസംസ്കാരം നല്‍കുന്ന വികലമായ ഇന്ദ്രിയ സുഖത്തിനുപിന്നാലെ പായുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് ഈ സുഖമെന്ന് അവര്‍ അറിയുന്നില്ല. തെറ്റായ ജീവിതശീലങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഈ സംസ്കാരം അവസാനം ജൈവശരീരത്തെ കേടുവരുത്തുന്നു.
ഏതൊരു ജീവിയിലും പ്രകൃതി നിയോഗിയ്ക്കപ്പെട്ടിട്ടുള്ള ജീവിതലക്ഷ്യം പ്രത്യുല്പാദനം നടത്തി വംശം നിലനിര്‍ത്തുക എന്നുള്ളതാണല്ലോ . എന്നാല്‍ മനുഷ്യ വംശത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍( ‘ ഈ സമകാലീന യാഥാര്‍ഥ്യം ‘ ) ഈ നിയോഗത്തെ തടസ്സപ്പെടുത്തുന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.വന്ധ്യതാ ക്ലിനിക്കുകള്‍ പെരുകുകയും അവിടേയ്ക്ക് എത്തിച്ചേരുന്ന യുവമിഥുനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.തെറ്റായ ജീവിത ശീലങ്ങള്‍ മാറ്റാതെ മരുന്നുകളിലും ഓപ്പറേഷനുകളിലും ടെസ്റ്റ് ട്യൂബ് ശിശുക്കളിലും അവസാനം ‘ഗര്‍ഭപാത്രം വാടകയ്ക്ക് ‘ ആവശ്യമാണ് എന്ന നിലയില്‍ വരെ അവര്‍ എത്തിച്ചേരുന്നു.
ഈ നഗ്നയാഥാര്‍ത്ഥ്യം നാം അവഗണിയ്ക്കുന്നത് തെറ്റാണ്.നമുക്ക് നമുടെ ജനതയെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരണം .ഇതിനുവേണ്ടി ബോധവല്‍ക്കരണശ്രമങ്ങളും സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളും ആവശ്യമാണ്.ഇക്കാര്യം പ്രാവര്‍ത്തികമായാല്‍ മാത്രമേ ആരോഗ്യവും ബുദ്ധിയുമുള്ള ഒരു യുവതലമുറയെ നമുക്ക് ഭാവിയിലെങ്കിലും പ്രതീക്ഷിക്കാനൊക്കൂ .അതിന് സമയം ഇനിയും വൈകിയിട്ടില്ല. ഓര്‍ക്കുക; എലിയും പൂച്ചയും ഒക്കെ ഇപ്പോഴും പ്രസവിക്കുന്നുണ്ട്.
No comments:
Post a Comment